പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കാഴിഞ്ഞുപോക്ക് തുടരുന്ന
പാലക്കാട് നിയോജക മണ്ഡലത്തിലെ പിരായിരിയില്‍ നാളെ കെപിസിസി
പ്രസിഡന്റ് കെ സുധാകരന് എത്തും. വൈകിട്ട് 5 മണിക്ക് കോണ്‍ഗ്രസ് പുതുക്കുളങ്ങരയിലെ കുടുംബ സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. പിരായിരി പഞ്ചായത്തിലെ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഇടതു സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. ബെന്നി ബഹന്നാന്, ഷാഫി പറമ്പില്‍, വി കെ ശ്രീകണ്ഠന് തുടങ്ങിയവരും പരിപാടിക്കെത്തും.
അതേസമയം പാലക്കാട്ടെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് മാധ്യമ സൃഷ്ടിയെന്ന് കെ.സി. വേണുഗോപാല്‍. ഇതിനുള്ള ഉത്തരം നവംബര്‍ 23 ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാനാവുമെന്നും വേണുഗോപാല്‍ കോഴിക്കോട് പറഞ്ഞു.