തൃശ്ശൂര്‍: ആന്റോ ജോസഫിനെതിരെ നടപടി വേണമെന്ന സാന്ദ്ര തോമസിന്റെ ആവശ്യത്തില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ആന്റോ ജോസഫ് കോണ്‍ഗ്രസ് സാംസ്കാരിക കൂട്ടായ്മയുടെ ഭാരവാഹി അല്ലെന്നാണ് കെ സുധാകരന് വ്യക്തമാക്കിയിരിക്കുന്നത്.
Also Read: കോൺഗ്രസിനെതിരെ പ്രതികരണവുമായി സാന്ദ്ര തോമസ്
തന്നെ അപമാനിച്ച സംഭവത്തിലെ ഒന്നാംപ്രതി ഇപ്പോഴും സംഘടനയില്‍ തുടരുന്നുവെന്നും ആന്റോ ജോസഫിനെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സാന്ദ്രാ തോമസിന്റെ ആവശ്യം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാംസ്കാരിക സംഘടനയുടെ നേതൃ സ്ഥാനത്ത് താന്‍ കൊടുത്ത കേസില്‍ പ്രതിയാക്കപ്പെട്ട ആന്റോ ജോസഫാണ് ഉള്ളത്. ആന്റോ ജോസഫിനെ മാറ്റാനുള്ള ഒരു സ്ത്രീപക്ഷ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല എന്നുള്ളത് കേരളത്തിലെ സ്ത്രീസമൂഹത്തോടു കാണിക്കുന്ന അവഹേളനം ആണെന്ന് സാന്ദ്രാ തോമസ് കുറ്റപ്പെടുത്തിയിരുന്നു.