ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും സത്യം; കെ സുരേന്ദ്രന്‍

മയക്കുമരുന്നു മാഫിയകളും അര്‍ബന്‍ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല

ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും സത്യം; കെ സുരേന്ദ്രന്‍
ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നതും സത്യം; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ മലയാള സിനിമാ രംഗത്ത് പുതിയ സംഘടന വരുന്നതിനെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍. ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചലച്ചിത്രമേഖലയെ വരുതിയില്‍ നിര്‍ത്താന്‍ പല തരത്തിലുള്ള പവര്‍ഗ്രൂപ്പുകളുണ്ടെന്നത് സത്യമാണെന്നും അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തര്‍ക്കത്തില്‍ ആരുടെ കൂടെയാണെന്നു ചോദിച്ചാല്‍ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു.

മയക്കുമരുന്നു മാഫിയകളും അര്‍ബന്‍ നക്സലുകളും അരാജകവാദികളുംം അടക്കിവാഴുന്നിടത്ത് അവരെ ഒരുതരത്തിലും പിന്തുണയ്ക്കാനുമാവില്ല. പ്രോഗ്രസ്സീവ് ഫിലിം മേക്കേര്‍സ് ഓഫ് ഇന്ത്യ എന്ന പേരൊക്കെ യാദൃശ്ചികമായി വന്നതാണെന്ന് കരുതാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കുന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖലയില്‍ സമാന്തര സംഘടന രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്ന പേരിലാകും സംഘടന രൂപീകരിക്കുക. സംഘടനാ രൂപീകരണം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. അഞ്ജലി മേനോന്‍, ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി തുടങ്ങിയവരാണ് സംഘടനാ രൂപീകരണത്തിന്റെ അണിയറയിലുള്ളത്. സിനിമാ രംഗത്തെ സമഗ്ര നവീകരണം ലക്ഷ്യമെന്ന് കത്തിലുണ്ട്.

Top