തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലു മാസം കഴിഞ്ഞിട്ടും സര്‍വകക്ഷി യോഗം പോലും വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തയ്യറായില്ലെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
2013ല്‍ യുപിഎ സര്‍ക്കാരാണു ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിന്റെ പേരില്‍ വി.ഡി.സതീശനും സംഘവും നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തിരിഞ്ഞിട്ടു കാര്യമില്ല. കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മന്മോഹന് സിങ് സര്‍ക്കാരിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്. ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ചുള്ള സഹായം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കിയതാണെന്ന് കെ.സുരേന്ദ്രന്.
രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫും യുഡിഎഫും ഇപ്പോള്‍ വിവാദങ്ങളുണ്ടാക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഡിറ്റെയില്‍ഡ് സ്റ്റഡി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സുരേന്ദ്രന് പറഞ്ഞു.