തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ കേരള ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടില്‍ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ഭീഷണിയായ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്.
പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ പണം കൊണ്ടു പോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് ഇതേ അക്കൗണ്ടില്‍ നിന്നാണ് ഈ വ്യാജ വീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്ന് അന്നേ തെളിഞ്ഞതാണ്. എന്നാല്‍ അതിന് മാപ്പ് പറയുന്നതിന് പകരം വീണ്ടും വ്യാജ വിഡിയോ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകള്‍ പണം കടത്തുവാന്‍ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിന്റെ സൈന്യത്തെയാണ് അപമാനിക്കുന്നത്. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.