കരസേനയ്ക്ക് കരുത്താകാന്‍ കെ 9 സാകും

കരസേനയ്ക്ക് കരുത്താകാന്‍ കെ 9 സാകും
കരസേനയ്ക്ക് കരുത്താകാന്‍ കെ 9 സാകും

ഡല്‍ഹി: കരസേനയ്ക്ക് കരുത്താകാന്‍ കെ 9 സാകും. വനമേഖലകളിലെ പരിശോധനകളിലും നഗരപ്രദേശങ്ങളിലെ സംഘര്‍ഷ മേഖലകളിലും തെരച്ചില്‍ രംഗത്ത് കെ 9 സാക് ഭാഗമാവും. കരസേനയിലെ മുന്‍ നിരയ്ക്ക് ശക്തി പകരാനായാണ് രണ്ടര വയസ് പ്രായമുള്ള ബെല്‍ജിയന്‍ മലിനോയിസ് വിഭാഗത്തിലെ കെ 9 സാക് ലേസര്‍ നിയന്ത്രിത ആക്രമണം തടയാനും ആയുധങ്ങള്‍ കണ്ടെത്താനുമുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയത്. മീററ്റിലെ ആര്‍വിസി സെന്റര്‍ ആന്‍ഡ് കോളേജില്‍ നിന്നായിരുന്നു പരിശീലനം.

റേഡിയോ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തെരച്ചില്‍ നടത്താനും വീഡിയോ ട്രാന്‍സ്മിഷനെ സഹായിക്കാനും ഇവയ്ക്ക് സാധിക്കുമെന്നാണ് സൈനിക വക്താവ് വിശദമാക്കുന്നത്. തെരച്ചില്‍ നടത്തുമ്പോള്‍ സൈന്യത്തിന് മുന്‍കൈ നേടാന്‍ കെ 9 സാകിന്റെ സഹായം മുതല്‍ക്കൂട്ടാവുമെന്നാണ് നിരീക്ഷണം.

ഇതിന് പുറമേ ശ്രീലങ്കയുമായി ചേര്‍ന്നുള്ള ഇന്ത്യയുടെ സംയുക്ത സൈനിക അഭ്യാസത്തിലും കെ 9 സാക് ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 12 മുതല്‍ 25 വരെ ശ്രീലങ്കയിലാണ് സംയുക്ത സൈനിക അഭ്യാസം നടക്കുന്നത്. രജ്പുതാന റൈഫിള്‍സ് ബറ്റാലിയനിലെ 106 സൈനികരാണ് സംയുക്ത സൈനിക അഭ്യാസത്തില്‍ ഭാഗമാവുന്നത്. മിത്രശക്തി എന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ പത്താമത്തെ എഡിഷനാണ് ശ്രീലങ്കയില്‍ നടക്കുന്നത്.

Top