CMDRF

അപകടഭീഷണിയില്‍ കടലുണ്ടിക്കടവ് പാലം

ഒന്നര പതിറ്റാണ്ട് മാത്രം പഴക്കമുള്ള പാലത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളുടെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

അപകടഭീഷണിയില്‍ കടലുണ്ടിക്കടവ് പാലം
അപകടഭീഷണിയില്‍ കടലുണ്ടിക്കടവ് പാലം

ഫറോക്ക്: തീരദേശപാതയില്‍ ഏറെ തിരക്കേറിയ കടലുണ്ടിക്കടവ് പാലത്തില്‍ അപകടഭീഷണിയെ തുടര്‍ന്ന് ഭാരമേറിയ ചരക്കുവാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഒന്നര പതിറ്റാണ്ട് മാത്രം പഴക്കമുള്ള പാലത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളുടെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു. കമ്പികള്‍ ദ്രവിച്ച് പാലം അപകടനിലയിലാണ്. രാപ്പകല്‍ ഭേദമില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് പാലം വഴി സഞ്ചരിക്കുന്നത്.

പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം വിദഗ്ധ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (കെ.എച്ച്.ആര്‍.ഐ) അധികൃതര്‍ അടര്‍ന്ന ഭാഗം പൊട്ടിച്ചെടുത്ത് പുത്തന്‍ സാങ്കേതിക വിദ്യയില്‍ സ്റ്റീല്‍ നെറ്റ് വിരിച്ച് വീണ്ടും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതും അടര്‍ന്നുവീണതോടെയാണ് ജനത്തിന് ആശങ്കയേറിയത്.

Also read: സംസ്ഥാനത്ത് ഏഴുദിവസം വ്യാപക മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

പാലം നവീകരിക്കാന്‍ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല. അതേസമയം, ചമ്രവട്ടം വഴിയുള്ള നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയില്‍ അടയാളപ്പെടുത്തല്‍ തുടങ്ങിയിട്ടുമുണ്ട്. പാലത്തിലൂടെ സഞ്ചരിക്കേണ്ട ഭാരമേറിയ ചരക്ക് വാഹനങ്ങള്‍ ഫറോക്ക്-മണ്ണൂര്‍- കോട്ടക്കടവ്- അത്താണിക്കല്‍-ആനങ്ങാടി വഴിയോ ഫറോക്ക്-കരുവന്‍തിരുത്തി-ചാലിയം-കടലുണ്ടി-കോട്ടക്കടവ്-അത്താണിക്കല്‍-ആനങ്ങാടി വഴിയോ കടന്നുപോകണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Top