കോഴിക്കോട്: വടകരയിലെ ‘കാഫിര്‍’ പ്രയോഗത്തില്‍ ഫെയ്ബുക്കിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ് കാഫിര്‍ പ്രചാരണം നടത്തിയ അക്കൗണ്ടുകളുടെ വിവരം ആവശ്യപ്പെട്ടാണ് ഇന്നലെ നോട്ടിസ് അയച്ചത് മുന്‍പ് ഇതേകാര്യം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെങ്കിലും ഫെയ്‌സ്ബുക്കിന്റെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് ഫെയ്സ്ബുക്ക് നോഡല്‍ ഓഫീസറെ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കാഫിര്‍ പ്രയോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതേ പോസ്റ്റ് പിന്നീട് മുന്‍ എംഎല്‍എ കെ കെ ലതിക ഉള്‍പ്പെടെ ഷെയര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ലതികയെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സ്വീകരിച്ചത്.
സദുദ്ദേശപരമായാണ് ലതിക പ്രവര്‍ത്തിച്ചതെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി ലതികയും മറ്റു സിപിഎം നേതാക്കളും പ്രവര്‍ത്തകരും എക്കാലവും മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണെന്ന് നാടിനാകെ ബോധ്യമുള്ളതാണെന്നും പ്രസ്താവനയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന്റെ അനുകൂലികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ചതായാണ് പ്രചരണം നടത്തിയത്.