CMDRF

കാക്കനാട്; മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ ഒമ്പതുപേർ പിടിയിൽ

കാക്കനാട്; മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ ഒമ്പതുപേർ പിടിയിൽ
കാക്കനാട്; മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ ഒമ്പതുപേർ പിടിയിൽ

കൊച്ചി: കാക്കനാട് മയക്കുമരുന്നുമായി ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ടി.വി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതി ഉൾപ്പെടെ ഒമ്പതുപേരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 13.522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു പ്രതികളെ പിടികൂടിയത്.

പാലക്കാട് സ്വദേശി ജമീല മന്‍സിലില്‍ സാദിഖ് ഷാ (22 ), പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടില്‍ സുഹൈല്‍ ടി.എന്‍ (22 ), പാലക്കാട് സ്വദേശി കളംപുറം വീട്ടില്‍ രാഹുല്‍.കെ.എം (24 ), പാലക്കാട് സ്വദേശി ആകാശ്.കെ (22 ),തൃശൂര്‍ സ്വദേശി നടുവില്‍പുരക്കല്‍ വീട്ടില്‍ അതുല്‍കൃഷ്ണ (23),തൃശൂര്‍ സ്വദേശി മുഹമ്മദ് റംഷീഖ് പി ആര്‍, തൃശൂര്‍ സ്വദേശി നിഖില്‍ എം.എസ്, തൃശൂര്‍ സ്വദേശി നിധിന്‍ യു.എം, തൃശൂര്‍ സ്വദേശിനി രാഗിണി എന്നിവരാണ് പിടിയിലായത്.

Top