ചെന്നൈ: ഗായിക പി സുശീലയ്ക്കും കവി എം മേത്തയ്ക്കും കലൈഞ്ജർ പുരസ്‌കാരം. കലാസാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്‌നാട് സർക്കാർ നൽകുന്നതാണ് ഈ പുരസ്‌കാരം. തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും. കരുണാനിധിയുടെ ഓര്‍മ്മയ്ക്കായി കലൈഞ്ജര്‍ നിനവ് കലൈത്തുറൈ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി 2022-ലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.
തിരക്കഥാകൃത്ത് അരൂര്‍ ദാസിനെയാണ് ആദ്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കരുണാനിധിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന ഈ വര്‍ഷംമുതല്‍ ഒരു വനിതയ്ക്കും ഒരു പുരുഷനും പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സംവിധായകരായ എസ്.പി. മുത്തുരാമന്‍, കെ. പളനിയപ്പന്‍, നടന്‍ നാസര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. അധ്യാപകനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമാണ് കവി മുഹമ്മദ് മേത്ത.