CMDRF

ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം

ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം
ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം

തൃശൂര്‍: മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അനുമതി നല്‍കികൊണ്ട് ചരിത്ര തീരുമാനവുമായി കലാമണ്ഡലം. ബുധനാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുമെന്ന് ഭരണസമിതി അറിയിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റര്‍ ആന്റ് പെര്‍ഫോമന്‍സ് മേക്കിങ്ങിലും കോഴ്‌സുകളാരംഭിക്കും.

കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. അടുത്ത അഡ്മിഷന്‍ മുതല്‍ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളെ പ്രവേശിപ്പിക്കും. എട്ടാം ക്ലാസുമുതല്‍ പിജി കോഴ്‌സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം കേരള കലാമണ്ഡലത്തിലുണ്ട്. സത്യഭാമ ജൂനിയറിന്റെ ജാത്യ, ലിംഗാധിഷേപത്തിന് ശേഷം വിദ്യാര്‍ഥി യൂണിയന്റെ മുന്‍ കൈയ്യില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ ഇന്നലെ വേദിയൊരുക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയായിരുന്നു ഇന്നു ചേര്‍ന്ന ഭരണ സമിതിയില്‍ കലാമണ്ഡലം സമ്പൂര്‍ണ ജന്‍ട്രല്‍ ന്യൂട്രല്‍ ഇടമാക്കാനുള്ള തീരുമാനമെടുത്തത്.

Top