കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു; നഷ്ടപ്പെട്ടത് മോദി സമർപ്പിച്ച കിരീടം

സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ ഏറെ പ്രാധാന്യമുണ്ട്.

കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു; നഷ്ടപ്പെട്ടത് മോദി സമർപ്പിച്ച കിരീടം
കാളി പ്രതിഷ്ഠയിലെ കിരീടം കവർന്നു; നഷ്ടപ്പെട്ടത് മോദി സമർപ്പിച്ച കിരീടം

ബംഗ്ലദേശ്: കാളി പ്രതിഷ്ഠയുള്ള ജശോരേശ്വരി ക്ഷേത്രത്തിൽ നിന്നും കിരീടം കവർന്നു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ചതാണ് ഈ കീരീടം. കഴിഞ്ഞ ദിവസമാണ് കവർച്ച നടന്നത്. 2021 മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിരീടം സമർപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനും രണ്ടരയ്ക്കും ഇടയിൽ ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് മോഷണം നടന്നത്.

ജശോരേശ്വരി ക്ഷേത്രം; 51 ശക്തിപീഠങ്ങളിൽ ഒന്ന്

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയാൻ കഴിയുമോ എന്ന് പരിശോധന നടത്തി വരികയാണെന്ന് ശ്യാംനഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ തൈജുൽ പറഞ്ഞു. സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടത്തിനു സാംസ്കാരികവും മതപരവുമായ ഏറെ പ്രാധാന്യമുണ്ട്. ഹിന്ദു പുരാണമനുസരിച്ച്, ഇന്ത്യയിലും അയൽരാജ്യങ്ങളിലുമായി ചിതറിക്കിടക്കുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നാണ് ജശോരേശ്വരി ക്ഷേത്രം.

Also Read: പ്രായം മറന്ന സൗഹൃദം; രത്തൻ ടാറ്റയുടെ ഉറ്റ ചങ്ങാതി ശാന്തനു നായിഡു

വിശ്വാസമനുസരിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അനാരി എന്ന ബ്രാഹ്മണനാണ് ഈ ക്ഷേത്രം നിർമിച്ചത്. പിന്നീട് ഇത് പതിമൂന്നാം നൂറ്റാണ്ടിൽ ലക്ഷ്മൺ സെൻ നവീകരിക്കുകയും ഒടുവിൽ പതിനാറാം നൂറ്റാണ്ടിൽ രാജ പ്രതാപാദിത്യ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു.

Top