കല്ലുവാഴ എന്ന ഔഷധം

കല്ലുവാഴ എന്ന ഔഷധം
കല്ലുവാഴ എന്ന ഔഷധം

നങ്ങളിലും പാറക്കൂട്ടങ്ങൾക്കിടയിലും സാധാരണ കാണപ്പെടുന്ന ഒരു സസ്യമാണ് കല്ലുവാഴ. കേരളത്തിലെ മലയോര പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. മുസേസിയേ എന്ന വാഴ കുടുംബത്തിലെ ഒരു അംഗമാണ് കല്ലുവാഴ. രൂപത്തിലും ഭാവത്തിലും വാഴകളോട് ഏറെ സാദൃശ്യമുള്ള ഒന്നാണ് കല്ലുവാഴ ഇതിന്റെ ഇലകൾ വാഴയിലയെക്കാൾ തടിച്ചതും വീതി കൂടിയതുമാണ്. ഇലകൾക്കൊത്തു കുറുകി വളരുന്ന ഈ വാഴയുടെ കാണ്ഡഭാഗം സാധാരണ വാഴയെക്കാൾ കട്ടി കൂടിയതും തടിച്ചതുമാണ്. കുറഞ്ഞത് 5 മുതൽ 7 വർഷം വരെ വേണ്ടിവരും ഈ വാഴ കായ്ക്കാൻ.

ഇതിന്റെ പഴം ഭക്ഷ്യയോഗ്യമാണ് .എങ്കിലും ആരും കഴിക്കാറില്ല, ഇതിൻ്റെ ഉള്ളിലെ കല്ലുപോലെയുള്ള വിത്തുകൾ തന്നെയാണ് കാരണം. ഇതിൻ്റെ പഴത്തിനുള്ളിൽ നിറയെ കല്ലുപോലെ കട്ടികൂടിയ കറുത്ത വിത്തുകളാണ്. ഒരു പഴത്തിൽ 25 വിത്തുകൾ വരെ കാണാം. ഈ വിത്ത് പൊട്ടിമുളച്ചാണ് പുതിയ തൈകൾ ഉണ്ടാകുന്നത്,സാധാരണ വാഴപോലെ മുട്ടിൽ നിന്നും തൈകൾ മുളയ്ക്കാറില്ല ഇതിൻ്റെ ഇലകൾ മൃഗങ്ങൾ ഒന്നും തന്നെ ഭക്ഷിക്കാറില്ല. കാരണം ഇതിൻ്റെ ഇലകളിലും തണ്ടിലും സാധാരണ വാഴെയെക്കാൾ കട്ടികൂടിയ ഒരു കറയുണ്ട്. നമ്മൾ തണ്ട് മുറിക്കുമ്പോൾ ഈ കറ ഊറി വരുന്നത് കാണാം.

മിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര സസ്യമായി നട്ടുവളർത്താറുണ്ട്. കല്ലുവഴയ്ക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട് ആർത്തവ സംബന്ധമായ രോഗങ്ങൾ വൃക്ക സംബന്ധമായ രോഗങ്ങൾ പ്രമേഹം, തീകൊള്ളൽ, മുറിവ് തുടങ്ങിയവയ്ക്ക് കല്ലുവാഴുടെ കുരു നല്ലതാണ്.
കല്ലുവാഴയുടെ പഴത്തിലെ കുരു പൊട്ടിക്കുമ്പോൾ വെളുത്ത ഒരു പൊടികിട്ടും.ഈ പൊടി ഒരു സ്‌പൂൺ വീതം കാവിലെ വെറും വയറ്റിൽ കുറച്ചുദിവസം പതിവായി കഴിച്ചാൽ മുത്രത്തിൽ കല്ല് മാറും. കല്ലുവാഴയുടെ ഇലയുടെ തണ്ട് മുറിക്കുമ്പോൾ ഊറി വരുന്ന കറ മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടന്ന് ഉണങ്ങും.

Top