പാലക്കാടിന് ഇനി ഉത്സവകാലം; കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

ഇന്ന് മുതൽ 10 ദിവസം പ്രത്യേക പൂജകളോടെയാണ് ഉത്സവം നടക്കുന്നത്.

പാലക്കാടിന് ഇനി ഉത്സവകാലം; കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി
പാലക്കാടിന് ഇനി ഉത്സവകാലം; കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

പാലക്കാട്: എല്ലാ ഭക്തരും ഇനി പാലക്കാടേക്ക്. ലോകപ്രശസ്ത ഉത്സവമായ കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. 10.15 നും 12 നും ഇടയിലായിരുന്നു കൊടിയേറ്റം. കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലാണ് കൊടിയേറ്റം നടന്നത്.

ഇന്ന് മുതൽ 10 ദിവസം പ്രത്യേക പൂജകളോടെയാണ് ഉത്സവം നടക്കുന്നത്. നവംബർ 13, 14, 15 തിയ്യതികളിലാണ് രഥോത്സവം. 16 ന് രാവിലെയാണ് ഉത്സവത്തിന്റെ കൊടിയിറക്കം. അതേസമയം കൊടിയേറ്റ ചടങ്ങുകൾക്ക് സാക്ഷികളാവാൻ പാലക്കാട്ടെ മൂന്ന് സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു.

Also Read: സീറോ മലബാർ സഭയിലെ കുർബാന തർക്കത്തില്‍ ഇടപെട്ട് വത്തിക്കാൻ

ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയിൽ നടക്കുന്ന രഥോത്സവം, ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെയും ക്ഷേത്രഭാരവാഹികളുടെ പിന്തുണയോടെയും സമാധാനപരമായാണ് നടത്തുകയെന്ന് കളക്ടർ അറിയിച്ചു.

Top