കാലം മാറി ഹിറ്റടിച്ച കമൽ ചിത്രങ്ങൾ

1960-ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് കമൽഹാസൻ തൻ്റെ സിനിമ ജീവിതം ആരംഭിച്ചത്

കാലം മാറി ഹിറ്റടിച്ച കമൽ ചിത്രങ്ങൾ
കാലം മാറി ഹിറ്റടിച്ച കമൽ ചിത്രങ്ങൾ

1960-ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് കമൽഹാസൻ തൻ്റെ സിനിമ ജീവിതം ആരംഭിച്ചത്.തമിഴ് സിനിമകൾക്ക് പുറമെ ചില മലയാളം , തെലുങ്ക് , ഹിന്ദി , കന്നഡ , ബംഗാളി സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.1974ല്‍ റിലീസ് ചെയ്ത മലയാളം ചിത്രം കന്യാകുമാരിയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.65 വര്‍ഷം നീണ്ടു നില്‍ക്കുന്ന സിനിമാ കരിയറില്‍ വമ്പൻ വിജയങ്ങള്‍ മാത്രമല്ല തന്നെ തേടി വന്നത് പരാജയങ്ങളും കൂടിയാണ്

ഗുണ

1991 ദിപാവലി ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം . അതുല്യമായ പ്രമേയത്തിനും പ്രകടനത്തിനും ഇത് നിരൂപക പ്രശംസ നേടിയെങ്കിലും ബോക്‌സ് ഓഫീസിൽ ശരാശരി റണ്ണായിരുന്നു . നാല് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം രണ്ട് കോടിയാണ് നേടിയത്.അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മൽ ബോയിസിന്റെ വരവോടെ ഗുണ വീണ്ടും ചർച്ചയായിരുന്നു.സൈക്കോളിക്കല്‍ റൊമാന്റിക് ഡ്രാമയായി ആയിരുന്നു ചിത്രം എത്തിയിരുന്നത്.

Also Read ; ആണ്ടവരിൽ നിന്നും ഉലക നായകനിലേക്ക്

ഹേ റാം


കമല്‍ഹാസന്റെ സംവിധാനത്തിൽ 2000ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ഹേ റാം. ചിത്രം നിരവധി വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യ വിഭജനവും മഹാത്മ ഗാന്ധിയുടെ വധവുമെല്ലാം പറഞ്ഞതായിരുന്നു സിനിമ. ആ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രിയായിരുന്നു ചിത്രം.മൂന്ന് ദേശിയ പുരസ്‌കാരങ്ങൾ നേടിയെങ്കിലും ബോക്‌സ് ഓഫിസില്‍ ചിത്രം വിജയിച്ചില്ല . 11 കോടി രൂപയില്‍ ഒരുക്കിയ ചിത്രത്തിന് നേടാനായത് 5.3 കോടിയാണ്.

ആളവന്താന്‍

കമല്‍ഹാസന്‍ എഴുതിയ ദയം എന്ന നോവലിനെ ആസ്പദമാക്കി 2001 ൽ റിലീസ് ചെയ്ത ചിത്രം .ഇതിൽ ഇരട്ട റോളിലാണ് താരം എത്തുന്നത്. വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും ബോക്സ് ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന് സ്പെഷന്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. കമല്‍ഹാസന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു.25 കോടി മുതല്‍ മുടക്കില്‍11 കോടി മാത്രമാണ് നേടിയത്.

അന്‍പേ ശിവം

2003 – ൽ സുന്ദർ. സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ഹാസ്യ കഥാ ചലച്ചിത്രമാണ് അൻപേ ശിവം.മികച്ച അഭിപ്രായം നേടിയെങ്കിലും തിയറ്ററില്‍ ചിത്രം പരാജയമായി. കമ്മ്യൂണിസം, നിരീശ്വരവാദം തുടങ്ങിയവയിലെ കമലഹാസന്റെ വീക്ഷണങ്ങൾ ചിത്രത്തിൽ പ്രതിഫലിക്കുന്നു .12 കോടി മുതല്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം നേടിയത് 7 കോടി മാത്രമാണ്

വിശ്വരൂപം 2

2013ല്‍ ഇറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം.2018ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫിസില്‍ തകർന്നിരുന്നു.75 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 50 കോടി മാത്രമാണ് നേടാനായത്.ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം എന്നാൽ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

Top