CMDRF

ആടുജീവിതത്തിന് അഭിനന്ദനമറിയിച്ച് കമല്‍ഹാസനും മണിരത്‌നവും

ആടുജീവിതത്തിന് അഭിനന്ദനമറിയിച്ച് കമല്‍ഹാസനും മണിരത്‌നവും
ആടുജീവിതത്തിന് അഭിനന്ദനമറിയിച്ച് കമല്‍ഹാസനും മണിരത്‌നവും

പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘ആടുജീവിതം’ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിന് അഭിനന്ദനമായി എത്തിയിരിക്കയാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇവര്‍ ആടുജീവിതം കണ്ടു എന്ന വിവരമാണ് പുറത്തുവരുന്നത്.

കമല്‍ഹാസനും മണിരത്‌നവും സിനിമ കാണാനെത്തിയതും ചിത്രത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ വാക്കുകളുമെല്ലാം ചേര്‍ത്ത് അണിയറപ്രവര്‍ത്തകരാണ് വീഡിയോ പുറത്തിറക്കിയത്. എക്‌സ് പ്ലാറ്റഫോമിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ ബ്ലെസി, പൃഥ്വിരാജ്, ഛായാ?ഗ്രാഹകന്‍ സുനില്‍ കെ.എസ് എന്നിവരെ കമല്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഇടവേളയാകുമ്പോള്‍ കുറച്ചധികം വെള്ളംകുടിക്കണമെന്ന് തോന്നുമെന്നാണ് ആടുജീവിതത്തേക്കുറിച്ച് കമല്‍ഹാസന്‍ അഭിനന്ദനസൂചകമായി പറഞ്ഞത്. കമല്‍ഹാസന്റെ വാക്കുകള്‍ ആടുജീവിതത്തിന് ഒരു അവാര്‍ഡ് ലഭിച്ചതുപോലെയാണെന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് എഴുതിയത്. നിര്‍മാതാക്കളായ വിഷ്വല്‍ റൊമാന്‍സും കമല്‍ഹാസന് നന്ദി അറിയിച്ചിട്ടുണ്ട്.

Top