CMDRF

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേകളിൽ മുന്നിൽ കമല ഹാരിസ്

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേകളിൽ മുന്നിൽ കമല ഹാരിസ്
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേകളിൽ മുന്നിൽ കമല ഹാരിസ്

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തെരഞ്ഞെടുപ്പിൽ സർവേയിൽ റിപബ്ലിക്കൻ സ്ഥാനാർഥി ട്രംപിനേക്കാളും മുൻതൂക്കം വൈസ് പ്രസിഡന്റ് കമലഹാരിസിന്. സർവേ പ്രകാരം കമല ഹാരിസിന് 44 ശതമാനം വോട്ടുകളും ട്രംപിന് 42 ശതമാനം വോട്ടുകളും ലഭിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വം പിൻവലിച്ചതിന് ശേഷം ​നടത്തിയ ആദ്യ സർവേയിലാണ് കമലക്ക് മുൻതൂക്കം.

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള പിന്തുണ ലഭിച്ചതായി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് അറിയിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക നാമനിർദേശം ഉടൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ ലഭിച്ചതിന് പിന്നാലെ കമല ഹാരിസ് നേടിയത് മില്യണ്‍ കണക്കിന് സംഭാവന. 24 മണിക്കൂറിനുള്ളില്‍ 81 മില്യണ്‍ ഡോളര്‍ സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് റെക്കോഡ് നേട്ടമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കമല ഹാരിസ്. നിലവില്‍ അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. കമല ഹാരിസിന്റെ അച്ഛന്‍ ഡോണള്‍ഡ് ജെ. ഹാരിസ് ജമൈക്കക്കാരനാണ്. അമ്മ ശ്യാമള ഗോപാലന്‍ തമിഴ്‌നാട്ടുകാരിയാണ്.

Top