യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമലാ ഹാരിസ്

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.സ്ഥാനാർഥിയാകുന്നതിന് ആവശ്യമായ വിവിധ ഔദ്യോഗിക രേഖകളിൽ കമലാ ഒപ്പു വെച്ചു. പ്രസിഡന്റ് സ്ഥാനാർത്ഥിയായുള്ള ഔദ്യോഗിക പ്രഖ്യാപനം സാമൂഹിക മാദ്ധ്യമമായ എക്‌സിലൂടെയാണ് കമലാ ഹാരിസ് പങ്കുവച്ചത്. നവംബറിൽ നടക്കുന്ന ‌ജനകീയ പ്രചാരണം വിജയിക്കുമെന്നും, ഓരോ വോട്ടും നേടാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും കമല എക്സ് വഴിയറിയിച്ചു .

നവംബർ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത പിൻമാറ്റം നടന്നത്. പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമല ഹാരിസിന്റെ പേര് ബൈഡൻ നിർദേശിച്ചത്. ഡെമോക്രാറ്റിക് സെനറ്റർമാരിൽ ഭൂരിപക്ഷത്തിന്റെയും അംഗീകാരം ലഭിച്ച കമല ഹാരിസിന് കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ബറാക് ഒബാമയും മിഷേലും പിന്തുണ അറിയിച്ചിരുന്നു.

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെക്കാൾ യോഗ്യത മറ്റാർക്കും ഇല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി അഭിപ്രായപ്പെട്ടു. നേരത്തെ നടനും ഡെമോക്രാറ്റിക് പാർട്ടിയുടെ ഫണ്ട് റെയ്‌സറുമായ ജോർജ് ക്ലൂണിയും കമല ഹാരിസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Top