ഡോണള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷം; പ്രതികരണവുമായി കമല ഹാരിസ്

അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ല

ഡോണള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷം; പ്രതികരണവുമായി കമല ഹാരിസ്
ഡോണള്‍ഡ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷം; പ്രതികരണവുമായി കമല ഹാരിസ്

വാഷിങ്ടന്‍: മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബില്‍ വച്ചു വെടിവയ്പുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു. വെടിവയ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കമല വ്യക്തമാക്കി.

ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ക്ലബ്ബില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണു വെടിവയ്പുണ്ടായത്. ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണു റിപ്പോര്‍ട്ടുകള്‍. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസും അറിയിച്ചു.

Top