സാമൂഹികസേവനത്തോടുള്ള ഇഷ്ടം തന്നിലുളവാക്കിയത് മുത്തച്ഛനും മുത്തശ്ശിയുമാണ് ; ഓർമകൾ പങ്കുവെച്ച് കമല ഹാരിസ്

സമത്വത്തിനായുള്ള പോരാട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അഴിമതിക്കെതിരെ പൊരുതുന്നതിനെ കുറിച്ചും മുത്തച്ഛന്‍ സംസാരിച്ചിരുന്നതായി കമല ഹാരിസ് ഓർത്തെടുക്കുന്നു.

സാമൂഹികസേവനത്തോടുള്ള ഇഷ്ടം തന്നിലുളവാക്കിയത് മുത്തച്ഛനും മുത്തശ്ശിയുമാണ് ; ഓർമകൾ പങ്കുവെച്ച് കമല ഹാരിസ്
സാമൂഹികസേവനത്തോടുള്ള ഇഷ്ടം തന്നിലുളവാക്കിയത് മുത്തച്ഛനും മുത്തശ്ശിയുമാണ് ; ഓർമകൾ പങ്കുവെച്ച് കമല ഹാരിസ്

നവംബര്‍ അഞ്ചിന് നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് അമേരിക്ക. നിലവിലെ യു.എസ്.വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമാണ് കമല ഹാരിസ്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന കമലാ ഹാരിസ് തന്റെ മുത്തച്ഛന്‍ പി.വി. ഗോപാലനേയും മുത്തശ്ശി രാജം ഗോപാലിനേയും അനുസ്മരിച്ചിരിക്കുകയാണ് നാഷണല്‍ ഗ്രാന്‍ഡ് പാരന്റ് ഡേയില്‍. തന്റെ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും കൂടെയുള്ള മനോഹര ഓർമകളായ ഇന്ത്യൻ ദർശന ഓർമകളും അവർക്കൊപ്പമുള്ള ചിത്രവും അവര്‍ സാമൂഹിക മാധ്യമ പോസ്റ്റിലൂടെ പങ്കുവെച്ചു.

http://അമേരിക്കയോട് ഉടക്കി തുർക്കിയും, നാറ്റോ സൈനിക സഖ്യത്തിൽ അംഗമായിട്ടും ‘മുഖംതിരിച്ചു’

ഇന്ത്യയിലുള്ള മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദര്‍ശിക്കാനെത്തിയ സമയത്ത് മുത്തച്ഛന്‍ പ്രഭാതസവാരികളില്‍ തന്നേയും ഒപ്പം കൂട്ടുമായിരുന്നുവെന്ന് കമല ഹാരിസ് ഓർക്കുന്നു. ആ യാത്രകളില്‍ സമത്വത്തിനായുള്ള പോരാട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അഴിമതിക്കെതിരെ പൊരുതുന്നതിനെ കുറിച്ചും മുത്തച്ഛന്‍ സംസാരിച്ചിരുന്നതായി കമല ഹാരിസ് ഓർത്തെടുക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിരുന്ന മുത്തച്ഛന്‍ സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച വ്യക്തിയായിരുന്നുവെന്നും കമല ഹാരിസ് കുറിച്ചു. ജനനനിയന്ത്രണത്തെ കുറിച്ച് സ്ത്രീകളെ ഉദ്‌ബോധിപ്പിക്കുന്നതിനായി മുത്തശ്ശി രാജ്യമൊട്ടാകെ സഞ്ചരിച്ചതിനെ കുറിച്ചും അവർ പറഞ്ഞു. സാമൂഹികസേവനത്തോടുള്ള ഇഷ്ടം തന്നിലുളവാക്കിയത് മുത്തച്ഛനും മുത്തശ്ശിയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമല ഹാരിസിന്റെ അമ്മ തമിഴ്‌നാട് സ്വദേശിയും അച്ഛന്‍ ജമൈക്കന്‍ സ്വദേശിയുമാണ്. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്‍ ഉപരിപഠനത്തിനായി യൂഎസ്സിൽ എത്തുകയും ബയോ മെഡിക്കല്‍ ശാസ്ത്രജ്ഞയായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. തുടർന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജെ. ഹാരിസിനെ വിവാഹം കഴിക്കുകയായിരുന്നു. ഒന്‍പത് കൊല്ലത്തിനുശേഷം ഇരുവരും വിവാഹമോചിതരായി. കമലയെ കൂടാതെ മായ ഹാരിസ് എന്ന മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. അഭിഭാഷകയും എഴുത്തുകാരിയുമായ മായ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയാണ്.

Top