CMDRF

വീണ്ടും എവറസ്റ്റ് കീഴടക്കി ‘എവറസ്റ്റ് മാന്‍’

വീണ്ടും എവറസ്റ്റ് കീഴടക്കി ‘എവറസ്റ്റ് മാന്‍’
വീണ്ടും എവറസ്റ്റ് കീഴടക്കി ‘എവറസ്റ്റ് മാന്‍’

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറി വീണ്ടും റെക്കോഡിട്ട് കാമി റിത. എവറസ്റ്റ് മാന്‍ എന്ന് വിളിപ്പേരുള്ള കാമി റിത 29ാം തവണ എവറസ്റ്റ് കൊടുമുടി കീഴടക്കി എന്ന റെക്കോടാണ് സ്വന്തമാക്കിയത്. ഇന്ന് രാവിലെയാണ് കാമി റിത റെക്കോഡിട്ടത്. 54 കാരനായ കാമി റിത കഴിഞ്ഞ വസന്തകാലത്താണ് ഇതിന് മുമ്പ് എവറസ്റ്റില്‍ കയറിയത്.

ഇന്ന് രാവിലെ 7.25 നാണ് റെക്കോഡ് നേട്ടത്തില്‍ കാമി റിത എത്തിയത്. പര്‍വതാരോഹകരുടെ സംഘത്തിനൊപ്പം ആണ് എവറസ്റ്റ് മാന്‍ ഇത്തവണ കൊടുമുടി കീഴടക്കിയത്. 28 പേരാണ് സംഘത്തിലുണ്ടായിരുന്നത്.

Top