CMDRF

ന്യൂസിലൻഡിനെ തറപറ്റിച്ച് ശ്രീലങ്ക; രണ്ടാം മത്സരത്തിലും വിജയക്കൊടി

രണ്ട് മത്സരത്തിൽ നിന്നും 18 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്

ന്യൂസിലൻഡിനെ തറപറ്റിച്ച് ശ്രീലങ്ക; രണ്ടാം മത്സരത്തിലും വിജയക്കൊടി
ന്യൂസിലൻഡിനെ തറപറ്റിച്ച് ശ്രീലങ്ക; രണ്ടാം മത്സരത്തിലും വിജയക്കൊടി

രു ഉയിർത്തെഴുന്നേൽപ്പ്, ആ സാധ്യത തള്ളിക്കളഞ്ഞവർക്ക് മുന്നിൽ അപ്രതീക്ഷിത തിരിച്ചു വരവാണ് ശ്രീലങ്ക നടത്തിയിരിക്കുന്നത്. ശക്തമായ മുന്നേറ്റമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓപ്പണർ സനത് ജയസൂര്യയുടെ കീഴിൽ ശ്രീലങ്ക പുറത്തെടുക്കുന്നത്. ന്യൂസിലൻഡിനെ രണ്ടാം മത്സരത്തിലും തറപറ്റിച്ച് ശ്രീലങ്ക മുന്നോട്ട് കുതിക്കുകയാണ്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും വിജയിച്ച് ശ്രീലങ്ക പരമ്പര സ്വന്തമാക്കി. ഒരു ഇന്നിങ്സിനും 154 റൺസിനുമാണ് ന്യൂസിലൻഡ് പരാജയപ്പെട്ടത്.

ആദ്യ ഇന്നിങ്സിൽ 88 റൺസിന് ഓളൗട്ടായ ന്യൂസിലൻഡ് ഫോളോ ഓണിൽ 360 റൺസ് നേടി ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്ക 612 റൺസ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ടിം സൗത്തിയും സംഘവും പൊരുതാൻ ശ്രമിച്ചുവെങ്കിലും ലങ്കൻ സ്പിന്നർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി കിവിക് പാട്ടിലാക്കി. നിഷാൻ പെയിരിസ് ആറ് വിക്കറ്റും പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കി.

Also Read: മഴ മാറിയെങ്കിലും നനവ് ചതിച്ചു; ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഉപേക്ഷിച്ചു

നായകൻ ദനഞ്ജയ ദി സിൽവയാണ് ഒരു വിക്കറ്റ് നേടിയത്. ന്യൂസിലാൻഡിനായി 99 പന്ത് നേരിട്ട് 78 റൺസ് സ്വന്തമാക്കിയ ഗ്ലെൻ ഫിലിപ്സ് ടീം സ്കോർ 280 റൺസിൽ നിൽക്കെ ഏഴാമതായി പുറത്തായി. മിച്ചൽ സാന്‍റ്നർ (67) ടോം ബണ്ടൽ (60) എന്നിവർ ചെറുത്ത് നിന്നു. ടോപ് ഓർഡറിൽ ഡെവൺ കോൺവെ (62 പന്തിൽ 61) കെയ്ൻ വില്യംസൺ (58 പന്തിൽ 46) എന്നിവരും മോശമല്ലാത്ത ബാറ്റിങ് കാഴ്ചവെച്ചു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ലങ്കക്കായി മിന്നും പ്രകടനം കാഴ്ചവെച്ച കമിന്ദു മെൻഡിസാണ് മത്സരത്തിലെ താരം. 16 ഫോറും നാല് സിക്സറും പായിച്ചുകൊണ്ട് പുറത്താകാതെ 182 റൺസാണ് കമിന്ദു മെൻഡിസ് സ്വന്തമാക്കിയത്. ദിനേഷ് ചന്ദിമൽ (116), കുശാൽ മെൻഡിസ് (106) എന്നിവരും സെഞ്ച്വറി നേടിയിരുന്നു. ആഞ്ചെലോ മാത്യൂസ് 88 റൺസ് നേടി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 602 റൺസ് സ്കോർബോർഡിൽ നിൽക്കവെയാണ് ലങ്ക ഡിക്ലയർ ചെയ്യുന്നത്. മൂന്ന് വിക്കറ്റ് നേടിയ ഗ്ലെൻ ഫിലിപ്സൊഴികെ ആർക്കും കിവിപ്പടയിൽ തിളങ്ങാൻ സാധിച്ചില്ല. നായകൻ സൗത്തി ഒരു വിക്കറ്റ് നേടി. രണ്ട് മത്സരത്തിൽ നിന്നും 18 വിക്കറ്റ് നേടിയ പ്രഭാത് ജയസൂര്യയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Top