CMDRF

ഒരുക്കങ്ങള്‍ ആരംഭിച്ച് കാഞ്ചന 4

ഒരുക്കങ്ങള്‍ ആരംഭിച്ച് കാഞ്ചന 4
ഒരുക്കങ്ങള്‍ ആരംഭിച്ച് കാഞ്ചന 4

കോറിയോഗ്രാഫറായും, സംവിധായകനായും , അഭിനേതാവായും സിനിമയുടെ വിവിധ തലങ്ങളില്‍ ശ്രദ്ധേയനായ രാഘവ ലോറന്‍സിന്റെ വേറിട്ട കഥാപാത്രങ്ങളിലൊന്നാണ് കാഞ്ചന. 2011-ല്‍ പുറത്തിറങ്ങിയ കോമഡി-ഹൊറര്‍ ചിത്രം വിജയിച്ചതിന്റെ ഭാഗമായി രണ്ടും മൂന്നും ഭാഗങ്ങള്‍ കൂടി എത്തിയിരുന്നു. ഇപ്പോഴിതാ കാഞ്ചന ഫ്രാഞ്ചൈസില്‍ നാലാം ഭാഗം കൂടി ഒരുങ്ങുകയാണ്. രാഘവ ലോറന്‍സാണ് തിരക്കഥയൊരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായെന്നും ഷൂട്ട് സെപ്റ്റംബറില്‍ ആരംഭിച്ചേക്കുമെന്നുമാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരോ ഭാഗത്തിലും നായികമാര്‍ വ്യത്യസ്തമായിരുന്നതുകൊണ്ട് നാലാം ഭാഗത്തിലെത്തുന്ന നായിക ആരായിരിക്കുമെന്ന ആകാംക്ഷയും പ്രേക്ഷകര്‍ പ്രകടിപ്പിക്കുന്നുണ്ട്. കാഞ്ചനയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നുവെങ്കിലും അവസാനത്തെ ഭാഗം തിയേറ്ററില്‍ വിജയിച്ചിരുന്നില്ല. 2011-ലെ ആദ്യ ഭാഗത്തിന് ശേഷം 2015-ലാണ് കാഞ്ചന 2 റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ രാഘവന്റെ നായികമാരായത് തപ്സി പന്നു, നിത്യ മേനോന്‍ എന്നിവരാണ്. 2019 -ല്‍ പുറത്തിറങ്ങിയ കാഞ്ചന 3യില്‍ ഓവിയ, വേദിക എന്നിവരും പ്രധാന താരങ്ങളായി അണിനിരന്നു.

Top