കങ്കണ ട്രിപ്പിൾ റോളിൽ; തനു വെഡ്‌സ് മനു 3 ഉടനെത്തും

ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എം.പിയായ കങ്കണയുടെ ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളൊക്കെയും ബോക്‌സ് ഓഫീസില്‍ ആളാകെ തകര്‍ന്നിരുന്നു.

കങ്കണ ട്രിപ്പിൾ റോളിൽ; തനു വെഡ്‌സ് മനു 3 ഉടനെത്തും
കങ്കണ ട്രിപ്പിൾ റോളിൽ; തനു വെഡ്‌സ് മനു 3 ഉടനെത്തും

ങ്കണ റണൗട്ട് മൂന്ന് വേഷങ്ങള്‍ തനു വെഡ്‌സ് മനുവിന്റെ മൂന്നാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കുമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ടുകൾ ശരിയെങ്കിൽ നടിയുടെ അഭിനയജീവിതത്തിലെ ആദ്യത്തെ ട്രിപ്പിള്‍ റോള്‍ ആയിരിക്കും ഇത്. തനു വെഡ്‌സ് മനുവിന്റെ രണ്ടാം ഭാഗമായ തനു വെഡ്‌സ് മനു റിട്ടേണ്‍സില്‍ താരം എത്തിയത് ഡബിള്‍ റോളിലായിരുന്നു.

തമിഴിലെ സൂപ്പർ നടൻ മാധവന്‍ നായകവേഷത്തിലെത്തിയ ആനന്ദ് എല്‍. റായി സംവിധാനം ചെയ്ത തനു വെഡ്‌സ് മനുവും അതിന്റെ രണ്ടാം ഭാഗവും വന്‍ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം പതിപ്പിന്റെ കഥ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. 2025 അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. ധനുഷും കൃതി സനോനും മുഖ്യവേഷത്തിലെത്തുന്ന തേരേ ഇഷ്‌ക് മേം എന്ന ചിത്രത്തിന്റെ ജോലിയിലാണ് നിലവില്‍ ആനന്ദ് റോയി. ഇത് പൂര്‍ത്തിയാകുന്നതോടെ തനു വെഡ്‌സ് മനു 3-ലേക്ക് ഉടനെ തന്നെ കടക്കും.

Also Read: സ്തുതി പാട്ടിനു ശേഷം ‘മറവികളേ…’; വീണ്ടും ലുക്ക് മാറ്റി ജ്യോതിര്‍മയി

പ്രതീക്ഷയിലാണോ കങ്കണ ?

ACTOR KANKANA IN MOVIE EMERGENCY

ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എം.പിയായ കങ്കണയുടെ ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളൊക്കെയും ബോക്‌സ് ഓഫീസില്‍ ആളാകെ തകര്‍ന്നിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ സിമ്രാന്‍, മണികര്‍ണിക: ദ ക്യൂന്‍ ഓഫ് ഝാന്‍സി, ജഡ്ജ്‌മെന്റല്‍ ബേ ക്യാ, പംഗ, തലൈവി, ധാക്കട് തുടങ്ങിയ സിനിമകള്‍ അമ്പേ പരാജയപ്പെടുകയായിരുന്നു.

Also Read: ‘ഓശാന’ ഫസ്റ്റ് ലുക്ക് എത്തി

മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിൽ കങ്കണ എത്തുന്ന എമര്‍ജന്‍സി ആണ് ഇനി റിലീസ് ആകാനുള്ള ചിത്രം. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. എമര്‍ജന്‍സിയുടെ കോ പ്രൊഡ്യൂസറും കങ്കണയാണ്.

Top