ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. താനൊരു അമേരിക്കക്കാരിയായിരുന്നെങ്കില് ട്രംപിന് വോട്ട് ചെയ്യുമായിരുന്നുവെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റിരുന്നു. ആ സമയത്തുള്ള ഫോട്ടോയും കുറിപ്പിനോടൊപ്പം കങ്കണ പങ്കുവെച്ചിട്ടുണ്ട്. ‘വെടിയേറ്റിട്ടും അതവഗണിച്ച് പ്രസംഗം തുടര്‍ന്നയാള്‍ക്ക് ഞാന്‍ വോട്ട് ചെയ്യും’, കങ്കണ കുറിച്ചു.
നേരത്തെയും ട്രംപിനുള്ള പിന്തുണ കങ്കണ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായില്‍ ട്രംപിന് വെടിയേറ്റപ്പോഴാണ് കങ്കണ പിന്തുണച്ച് രംഗത്തെത്തിയത്. ട്രംപിന് തന്റെ റാലിയില്‍ വെടിയേറ്റെങ്കിലും വധശ്രമത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതില്‍ ഇടതുപക്ഷം നിരാശരാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നായിരുന്നു അന്ന് കങ്കണ കുറിച്ചത്.