മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവ് നടിയും ബി.ജെ.പി എംപിയുമായ കങ്കണ റണാവത്ത് വിറ്റു. 20 കോടി 2017 ൽ നടി വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്കാണ് വിറ്റത്. സിനിമ നിർമാണവുമായി ബന്ധപ്പെട്ടുള്ള തന്‍റെ കടങ്ങള്‍ വീട്ടാനും ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ഡൽഹിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയമായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ എമർജൻസിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.
ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വിഡിയോ പങ്കുവെച്ചിരുന്നു. പേരോ പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് ഇതു കങ്കണയുടെ ഓഫീസ് ആണെന്ന് വാർത്തകൾ വന്നിരുന്നു.
Also Read: ഷാരൂഖ് ഖാൻ, താങ്കളൊരു നല്ല നടനുമപ്പുറം, നല്ല മനുഷ്യൻ കൂടിയാണ്; നടൻ സയീദ്
2022 ഡിസംബറിൽ ഈ ബംഗ്ലാവ് ഈടായി വെച്ച് കങ്കണ 27 കോടി രൂപ വായ്പയെടുത്തിരുന്നു. 3,075 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയിലാണ് ഈ വസ്തു വ്യാപിച്ചു കിടക്കുന്നത്.