മുംബൈ: ചില കട്ടുകളോടെ കങ്കണയുടെ എമർജൻസിക്ക് റിലീസ് അനുവദിക്കാമെന്ന് സെൻസർ ബോർഡ്. ബോംബെ ഹൈകോടതിയിലാണ് ഇക്കാര്യത്തിൽ നിലപാട് അറിയിച്ചത്. സിനിമയുടെ നിർമാതാക്കളായ സീ എന്റർടൈയിൻമെന്റ് സമർപ്പിച്ച ഹർജിയിലാണ് നിർദേശം.
എമർജൻസിക്കുള്ള സെൻസർ സർട്ടിഫിക്കറ്റ് അനധികൃതമായി ബോർഡ് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീ എന്റർടെയിൻമെന്റാണ് ഹരജി സമർപ്പിച്ചത്. സെപ്തംബർ ആറിനായിരുന്നു എമർജൻസി റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, സെൻസർ ബോർഡ് അനുമതി നൽകാതിരുന്നതിനാൽ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു.
Also read: ആക്ഷൻ രംഗങ്ങളുമായി ആലിയ ഭട്ടിന്റെ ‘ജിഗ്‌റ’ ട്രെയ്‌ലർ എത്തി
സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ബി.പി കോളബാവേല, ഫിർദോഷ് പൂനിവാല എന്നിവരോട് പുനഃപരിശോധന കമ്മിറ്റി സിനിമയിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സിനിമയിൽ വരുത്തേണ്ട 11 മാറ്റങ്ങളെ സംബന്ധിക്കുന്ന രേഖയും സെൻസർ ബോർഡ് സമർപ്പിച്ചിരുന്നു. ഇത് സീ ഗ്രൂപ്പിന് സെൻസർ ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ കൈമാറി.