കാഞ്ഞങ്ങാട് -മാനന്തവാടി കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചു

സര്‍വിസ് ആരംഭിക്കാന്‍ സഹായിച്ച കോഴിക്കോട് ചീഫ് ട്രാഫിക് ഓഫിസര്‍ക്കും കാഞ്ഞങ്ങാട് എ.ടി.ഒക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും ജീവനക്കാര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു.

കാഞ്ഞങ്ങാട് -മാനന്തവാടി കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചു
കാഞ്ഞങ്ങാട് -മാനന്തവാടി കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിന്ന് മലയോര റോഡിലൂടെ മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിച്ചു. കാഞ്ഞങ്ങാട് നിന്ന് രാവിലെ 8.00ന് പുറപ്പെട്ട് 8.30ന് ഒടയഞ്ചാല്‍, 8.45ന് പരപ്പ, 9.00ന് വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കല്‍ വഴി 9.45ന് ചെറുപുഴയിലെത്തി 10.10ന് ചെറുപുഴയില്‍ നിന്ന് പുറപ്പെട്ട് ആലക്കോട്, നടുവില്‍, ചെമ്പേരി, പയ്യാവൂര്‍, ഉളിക്കല്‍ വഴി 12.30 ന് ഇരിട്ടിയിലെത്തും. ഇരിട്ടിയില്‍ നിന്ന് 12.50 ന് പുറപ്പെട്ട് പേരാവൂര്‍, കേളകം, കൊട്ടിയൂര്‍, ബോയ്‌സ് ടൗണ്‍ വഴി 2.30ന് മാനന്തവാടിയില്‍ എത്തിച്ചേരും. തിരിച്ചു മാനന്തവാടിയില്‍നിന്ന് വൈകീട്ട് 4.30ന് പുറപ്പെട്ട് ഇരിട്ടിയില്‍ 6.15ന് എത്തുകയും 6.30ന് ഇരിട്ടിയില്‍ നിന്ന് പുറപ്പെട്ട് ഇരിക്കൂര്‍, ശ്രീകണ്ഠാപുരം വഴി 8.00ന് തളിപ്പറമ്പ്, 8.35ന് പയ്യന്നൂര്‍, നീലേശ്വരം വഴി 9.35ന് കാഞ്ഞങ്ങാട് എത്തിച്ചേരും.

മാനന്തവാടി സര്‍വീസ് ആരംഭിച്ചത് വിദ്യാര്‍ഥികള്‍ക്കും ബാങ്ക്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസമായി. സി.പി.എം ലോക്കല്‍ സെക്രട്ടറി ജനാര്‍ദനന്‍, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കണ്‍വീനര്‍ എം.വി. രാജു എന്നിവരുടെ നേതൃത്വത്തില്‍ വരക്കാട് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും സ്വീകരണം നല്‍കി. സര്‍വിസ് ആരംഭിക്കാന്‍ സഹായിച്ച കോഴിക്കോട് ചീഫ് ട്രാഫിക് ഓഫിസര്‍ക്കും കാഞ്ഞങ്ങാട് എ.ടി.ഒക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കും യൂണിയന്‍ നേതാക്കള്‍ക്കും ജീവനക്കാര്‍ക്കും നാട്ടുകാര്‍ നന്ദി അറിയിച്ചു.

Top