സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം: മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ

സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം: മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ
സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം: മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു; കന്നഡിഗർക്കു ജോലി സംവരണം ചെയ്യുന്ന ബിൽ ‘താൽക്കാലികമായി’ പിൻവലിച്ച് കർണാടക. വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ മുഴുവനായും (100%) കന്നഡിഗർക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ് മുഖ്യമന്ത്രി പിൻവലിച്ചു.

ബിൽ ഇപ്പോൾ ആലോചനാഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പുതിയ ട്വീറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ പുരോഗതിക്കു തീരുമാനം തിരിച്ചടിയാകുമെന്നു ഒട്ടേറെ വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.

Top