കണ്ണൂര്‍ ചക്കരയ്ക്കല്‍ ബാവോട് ബോംബ് സ്‌ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകള്‍. സ്‌ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി.
ഒരു മാസം മുമ്പാണ് കണ്ണൂര്‍ പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റത്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്‍ എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. ഒരാളുടെ കൈപ്പത്തി പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു.ഇരുവരെയും കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയി. സ്ഫോടന ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി.