കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പോലീസിന് നൽകിയ മൊഴി ശരിവച്ച് കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ.
ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള ദിവ്യയുടെ മൊഴിയാണ് കളക്ടർ ശരിവച്ചത്. കൂടുതൽ കാര്യങ്ങൾ പറയാൻ പരിമിതിയുണ്ടെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ടെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.