കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റുമെന്ന് സൂചന. കളക്ടർ സ്ഥാനത്ത് നിന്ന് നീക്കുന്നതിൽ റവന്യു വകുപ്പിന്റെ തീരുമാനം ഇന്ന് ഉണ്ടാകും. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.