കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല കളക്ടർ അരുൺ കെ. വിജയൻ വരണാധികാരിയാകും. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യയുടെ രാജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ്. എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഇന്ന് ഒരുമാസം തികയുമ്പോള്‍ അതേ ദിവസം തന്നെയാണ് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നത്.
ഫലപ്രഖ്യാപനത്തിനു ശേഷം ഉച്ചയോടെ കളക്ടറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ പ്രസിഡന്റ് അധികാരമേൽക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരിയാണ് സി.പി.എം സ്ഥാനാര്‍ഥി. പേരാവൂർ ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ എം. ജുബിലി ചാക്കോയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി.