കന്‍വാര്‍ യാത്ര: കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം സുതാര്യതക്ക് വേണ്ടിയെന്ന്: യുപി സര്‍ക്കാര്‍

കന്‍വാര്‍ യാത്ര: കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം സുതാര്യതക്ക് വേണ്ടിയെന്ന്: യുപി സര്‍ക്കാര്‍
കന്‍വാര്‍ യാത്ര: കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം സുതാര്യതക്ക് വേണ്ടിയെന്ന്: യുപി സര്‍ക്കാര്‍

ദില്ലി : ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സുതാര്യതക്ക് വേണ്ടിയാണ് കന്‍വാര്‍ യാത്രാ വഴിയിലെ കടയുടമകളുടെ പേര് പ്രദര്‍ശിപ്പിക്കാനാവശ്യപ്പെട്ടതെന്നാണ് യോഗി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഭക്ഷണ കാര്യത്തില്‍ വിശ്വാസികള്‍ കബളിപ്പിക്കപ്പെടാതിരിക്കാനാണ് ഉത്തരവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

കന്‍വാര്‍ യാത്ര കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ഭക്ഷണശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു യുപി സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടവെച്ചത്. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിഎ ഘടകകക്ഷികള്‍ പോലും നിര്‍ദ്ദേശങ്ങളെ എതിര്‍ത്തു.

യുപി സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വ്യക്തികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി ഉത്തരവ് താല്‍കാലികമായി സ്റ്റേ ചെയ്തു. ഏത് ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചായിരുന്നു കോടതി നടപടി. ഉത്തരവ് വിഭാ?ഗീയത വളര്‍ത്താന്‍ കാരണമാകുമെന്നും, ഒരു വിഭാ?ഗക്കാര്‍ക്കെതിരെ സാമ്പത്തിക ഭ്രഷ്ട് കല്‍പിക്കാന്‍ സാഹചര്യം ഒരുക്കുമെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ?ഗം?ഗാജലം ശേഖരിക്കാന്‍ പോകുന്ന കന്‍വാര്‍ തീര്‍ത്ഥാടകര്‍ നടക്കുന്ന വഴികളില്‍ ഡ്രോണ്‍ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top