പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്കെതിരെ കാപ്പ ചുമത്തി

ആഗസ്റ്റ് 25ന് പുലർച്ച 3ഓടെ പാപ്പിനിശേരി പാറക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം

പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്കെതിരെ കാപ്പ ചുമത്തി
പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്കെതിരെ കാപ്പ ചുമത്തി

പാപ്പിനിശ്ശേരി: പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ചയാളെ കാപ്പ ചുമത്തി ജയിലിലാക്കി. പാപ്പിനിശ്ശേരി കെ.പി. മുഹമ്മദ് ജാസിഫിനെ (39) യാണ് ജയിലിലടച്ചത്. അനധികൃത മണൽ കടത്ത്, വധശ്രമം തുടങ്ങിയ കേസിലും പ്രതിയാണ് ഇയാൾ. പ്രതികളെ സഹായിച്ച രണ്ടുപേരെയും കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ആഗസ്റ്റ് 25ന് പുലർച്ച 3ഓടെ പാപ്പിനിശേരി പാറക്കടവിലായിരുന്നു കേസിനാസ്പദമായ സംഭവം.

നിരവധി സ്ഥലങ്ങൾ അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്ത് കൊടുക്കുന്നയാളാണ് പിടിയിലായത്. വളപട്ടണം എസ്.ഐ ടി.എം. വിപിൻ (35), സി.പി.ഒ കിരൺ (33) എന്നിവരെയാണ് മണൽ കടത്തുകാർ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടത്തിൽ എസ്.ഐക്കും പൊലീസുകാരനും പരിക്കേറ്റിരുന്നു.

Also read: ലൈംഗിക അതിക്രമം; മദ്റസ അധ്യാപകൻ പിടിയിൽ

ഇടിച്ച വാഹനവുമായി രക്ഷപ്പെട്ട മണൽ കടത്തുകാരൻ റസാക്കിനും ലോറി ഡ്രൈവർക്കുമെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എ.സി.പി ടി.കെ. രത്‌നകുമാർ, വളപട്ടണം ഇൻസ്‌പെക്ടർ ടി.പി. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Top