CMDRF

കാപ്പാട് ടൂറിസം: തുവ്വപ്പാറ ഭാഗത്തെ കേന്ദ്രങ്ങള്‍ തകര്‍ച്ചയില്‍

തുവ്വപ്പാറ ഒറപൊട്ടുംകാവ് പാറക്ക് സമീപമാണ് കേന്ദ്രങ്ങള്‍ നശിക്കുന്നത്.

കാപ്പാട് ടൂറിസം: തുവ്വപ്പാറ ഭാഗത്തെ കേന്ദ്രങ്ങള്‍ തകര്‍ച്ചയില്‍
കാപ്പാട് ടൂറിസം: തുവ്വപ്പാറ ഭാഗത്തെ കേന്ദ്രങ്ങള്‍ തകര്‍ച്ചയില്‍

കൊയിലാണ്ടി: കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു. തുവ്വപ്പാറ ഒറപൊട്ടുംകാവ് പാറക്ക് സമീപമാണ് കേന്ദ്രങ്ങള്‍ നശിക്കുന്നത്.

കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനം ചെയ്തവയാണ് ഇതെല്ലാം. എന്നാല്‍, പില്‍ക്കാലത്ത് അധികാരികളുടെ ശ്രദ്ധയില്ലാതെ പോവുകയും സ്ഥാപനങ്ങളില്‍ ആളുകളെത്താതാവുകയും ചെയ്തതോടെ ഇരുമ്പുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂര തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സാമൂഹികവിരുദ്ധര്‍ ഇവിടെ താവളമാക്കുകയും ചെയ്തു. ഒരു കാലത്ത് ഇവിടെ സ്പീഡ് ബോട്ട് യാത്രയും കൈറ്റ് ഫെസ്റ്റിവലുമെല്ലാം സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഈ പ്രദേശത്തുതന്നെ അല്‍പം മാറി മറ്റു ടൂറിസം പദ്ധതികള്‍ നടപ്പാക്കി ടിക്കറ്റ് വെച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോഴാണ് ഈ കടല്‍ത്തീര ഭാഗം മാത്രം നശിച്ചുതീരുന്നത്. ഉപ്പുകാറ്റടിക്കുന്ന കടല്‍ത്തീരത്ത് ഇരുമ്പ് മേല്‍ക്കൂര നിര്‍മിച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Top