കെജിഎഫ് നായകന് യഷിനെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ടോക്സിക്’. ചിത്രത്തില്‍ ബോളിവുഡ് താരം കരീന കപൂര്‍, സായ് പല്ലവിയും സിനിമയുടെ ഭാഗമാകുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ കാസ്റ്റിങ് പൂര്‍ത്തിയായതായി അണിയറക്കാര്‍ അറിയിച്ചു. ഈ സമയം അടിസ്ഥാനരഹിതമായ പല അഭ്യൂഹങ്ങളും വരുന്നുണ്ട്.
എന്നാല്‍ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാനും അണിയറപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. 2025 ഏപ്രില്‍ 10-ന് സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഗീതു മോഹന്‍ദാസ് തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.