ഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയസ്മരണയില്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കാര്‍ഗിലില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും.’ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും സവിശേഷമായ ദിനമായി കാണണമെന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊല്ലപ്പെട്ട സൈനികര്‍ക്ക് എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ദിവസമാണിതെന്നും’ മോദി ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ കാര്‍ഗില്‍ യുദ്ധസ്മാരകം സന്ദര്‍ശിക്കുകയും വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുമെന്നും അദേഹം പറഞ്ഞു.
1999-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായി ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച സ്മാരകമാണ് ദ്രാസ് യുദ്ധ സ്മാരകം എന്ന് അറിയപ്പെടുന്ന കാര്‍ഗില്‍ യുദ്ധ സ്മാരകം. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലെ ദ്രാസിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സൈനികര്‍ നടത്തിയ ത്യാഗങ്ങള്‍ വെറുതെയാകില്ലെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. രാജ്യത്തെ യുവാക്കള്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഷിങ്കുന്‍ – ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി ഇന്ന് തുടക്കമിടും. ഷിങ്കുന്‍ ലാ തുരങ്ക പദ്ധതിയില്‍ നിമ്മു – പദും – ദാര്‍ച്ച റോഡില്‍ ഏകദേശം 15,800 അടി ഉയരത്തില്‍ നിര്‍മിക്കുന്ന 4.1 കിലോമീറ്റര്‍ നീളമുള്ള ഇരട്ടക്കുഴല്‍ തുരങ്കവും ഉള്‍പ്പെടുന്നു. ഇത് ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പര്‍ക്ക സൗകര്യമൊരുക്കുന്നതാകും. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറുകയും ചെയ്യും. ഷിങ്കുന്‍ ലാ തുരങ്കം ഇന്ത്യന്‍ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുകുന്നതാണ്. മാത്രമല്ല, ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിനാകുമെന്നാണ് പ്രതീക്ഷ.