ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തോളില്‍ കൈയ്യിട്ട നേതാവിനെ മര്‍ദിച്ച് കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ഹാവേരിയിലെ സവനൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. കാറില്‍ നിന്നറങ്ങി പ്രചാരണ വേദിയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു നേതാവ് ഡി.കെ ശിവകുമാറിന്റെ തോളില്‍ കൈവെച്ചത്. ഇതോടെ, പ്രകോപിതനായ ഡി.കെ കോണ്‍ഗ്രസ് നേതാവിന്റെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. തുടര്‍ന്ന്, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.
നഗരസഭാ അംഗമായ അലാവുദ്ദീന്‍ മണിയാര്‍ക്കാണ് അടിയേറ്റത്. കാറില്‍ നിന്നിറങ്ങിയ ഡി.കെ.യുടെ തോളില്‍ കൈയ്യിട്ട് ഇയാള്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പുറത്തുവന്നതോടെ നിരവധി ബി.ജെ.പി പ്രൊഫൈലുകള്‍ വിഷയം ഏറ്റെടുത്തു. എന്തിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി ഐ.ടി. സെല്‍ തലവന്‍ അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. അവരുടെ നേതാക്കള്‍ അവരെ അപമാനിക്കുന്നു. കുടുംബാംഗങ്ങള്‍ക്ക് വേണ്ടി സീറ്റ് നിഷേധിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മാഭിമാനമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
Karnataka’s DCM, DK Shivakumar, slaps Congress Municipal Member Allauddin Maniar, while campaigning in Savanur town of Haveri. This is not the first time DK has assaulted a Congress worker.
— Amit Malviya (मोदी का परिवार) (@amitmalviya) May 5, 2024
His crime? He happened to put his hands on DK Shivakumar's shoulder, when the latter… pic.twitter.com/meDwwr0zRz