സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ്: കര്‍ണാടക സര്‍ക്കാര്‍

സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ്: കര്‍ണാടക സര്‍ക്കാര്‍
സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ്: കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ് ഇടാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സിനിമാപ്രവര്‍ത്തകരുടെയും മറ്റു കലാകാരന്‍മാരുടെയും ക്ഷേമപ്രവര്‍ത്തനത്തിന് തുക കണ്ടെത്താനാണ് പുതിയ തീരുമാനം. 1 മുതല്‍ 2 ശതമാനം വരെ സെസ് ഈടാക്കാനാണ് നിലവിൽ ആലോചന. ഇതു സംബന്ധിച്ച പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള ബില്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു.

കലാപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോര്‍ഡ് രൂപീകരിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവരായിരിക്കും ബോര്‍ഡിലെ അംഗങ്ങള്‍. സെസില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാര്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറും.

Top