മു​ല​പ്പാ​ൽ വി​പ​ണ​നം; കേ​ന്ദ്ര-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ്

ബെംഗളൂരു സ്വ​ദേ​ശി മു​ന്നേ ഗൗ​ഡ​യു​ടെ പൊ​തു താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് വി​ധി

മു​ല​പ്പാ​ൽ വി​പ​ണ​നം; കേ​ന്ദ്ര-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ്
മു​ല​പ്പാ​ൽ വി​പ​ണ​നം; കേ​ന്ദ്ര-​ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ്

ബെംഗളൂരു: വി​പ​ണി​യി​ൽ മു​ല​പ്പാ​ൽ ഇ​റ​ക്കു​ന്ന​തിൽ നിന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ത​ട​യാ​ൻ സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രുക​ൾ​ക്ക് ക​ർ​ണാ​ട​ക ഹൈ​ക്കോട​തി നോ​ട്ടീ​സ​യ​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി മു​ന്നേ ഗൗ​ഡ​യു​ടെ പൊ​തു താ​ൽ​പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ്‌ എ​ൻ.​വി. അ​ൻ​ജാ​രി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്റെ വി​ധി.

കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ഇ​ത്ത​രം ക​മ്പ​നി​ക​ളി​ൽ ചി​ല​തി​ന്റെ ലൈ​സ​ൻ​സ് നേ​ര​ത്തേ റ​ദ്ദാ​ക്കി​യി​രു​ന്ന​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

ഈ ​ക​മ്പ​നി​ക​ളി​ൽ ഒ​ന്ന് സ​മ​ർ​പ്പി​ച്ച ഹ​ർജി ഹൈക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ടെ​ന്നും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന് കൂ​ടി നോ​ട്ടീ​സ് അ​യ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

Top