കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി

കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി
കർണാടകയിൽ പെട്രോളിനും ഡീസലിനും വില കൂട്ടി

ബം​ഗളൂരു: ഇന്ധന വില കൂട്ടി കർണാടക സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും വിൽപ്പന നികുതി കൂട്ടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. പെട്രോളിന് 3.9 ശതമാനവും ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. ഇതോടെ പുതിയ നികുതി വർധനയനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും.

ഇന്ന് മുതലാണ് ഇന്ധന വില വർധന സംസ്ഥാനത്ത് നിലവിൽ വരുക. പുതുക്കിയ വിലയനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 102.84 രൂപയായി. ഡീസലിന്റെ വില 88.98 രൂപയും. മുൻപ് പെട്രോളിന് 99.84 രൂപയും ഡീസലിന് 85.93 രൂപയുമായിരുന്നു.

രാജ്യാന്തരതലത്തിൽ ക്രൂഡ് ഓയിലിന്റെ വിലയെ ആശ്രയിച്ചായിരിക്കും രാജ്യത്തെ ഇന്ധന വില. അതേസമയം ഇന്ധന വില വർധനയ്ക്കെതിരെ സംസ്ഥാനത്ത് ബിജെപി പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

Top