ബെംഗളൂരു: സംസ്ഥാനത്ത് സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ ഫീസിനും രണ്ട് ശതമാനംവരെ സെസ് ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബിൽ കർണാടക നിയമസഭ പാസാക്കി.
സംസ്ഥാനത്ത് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമപദ്ധതി രൂപവത്കരിക്കാനാണിത്. കർണാടക സിനി ആൻഡ് കൾച്ചറൽ വർക്കേഴ്‌സ് വെൽഫെയർ ബിൽ 2024 എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചത്.
ഐകകണ്ഠ്യേനയാണ് ബിൽ പാസാക്കിയതെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് എസ്. ലാഡ് അറിയിച്ചു. ഇതോടെ സിനിമാടിക്കറ്റിനും ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷനും സംസ്ഥാനത്ത് ചെലവേറും.