കേരളാ യാത്രകാർക്ക് നമ്പർവൺ സർവീസുമായി കർണാടക ആർടിസി നിരത്തിലേക്ക്

കേരളാ യാത്രകാർക്ക് നമ്പർവൺ സർവീസുമായി കർണാടക ആർടിസി നിരത്തിലേക്ക്
കേരളാ യാത്രകാർക്ക് നമ്പർവൺ സർവീസുമായി കർണാടക ആർടിസി നിരത്തിലേക്ക്

കോഴിക്കോട്; കേരളത്തിലെ കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് തിരിച്ചടി. അത്യാഡംബര സെറ്റപ്പോടെ കേരളത്തിലെ യാത്രക്കാർക്ക് വേണ്ടി ബസുകൾ നിരത്തിലിറക്കാൻ പോകുകയാണ് കർണാടക ആർടിസി. കൊച്ചി, കോഴിക്കോട്–ബെംഗളൂരു യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടക കെ.എസ്.ആർ.ടി.സിയുടെ ഈ നിലപാട്.

നിലവിലുള്ള ബസ്, ട്രെയിൻ യാത്രാ സൗകര്യങ്ങൾ പരിമിതമാണ്. കേരള ആർടിസി കൂടുതൽ ബസുകൾ ഈ റൂട്ടിൽ ഓടിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരള ആർടിസി അനുകൂലമായ തീരുമാനം എടുക്കാൻ വൈകുന്നതിനിടെയാണ് കർണാടക നിരത്തിലിറങ്ങി കളിക്കുന്നത്.

കോഴിക്കോട് നിന്നും കൊച്ചിയിൽ നിന്നും കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്ന് കേരള ആർടിസിയോട് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കേരള സർക്കാർ ഈ ആവശ്യം അവഗണിച്ചെങ്കിലും കർണാടക സർക്കാർ ഇക്കാര്യം ഗൗരവത്തിലെടുത്തു. ഒന്നാം തരം ബസുകളെ കർണാടക റോഡിലിറക്കുന്നത് ലാഭം മുന്നിൽ കണ്ടു തന്നെയാണ്.

കേരള ആർടിസിയിൽ ഉത്സവ കാലത്തും അല്ലാത്തപ്പോഴും ഒരേ ടിക്കറ്റ് നിരക്കാണ്. എന്നാൽ കർണാടക ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തും. ആഴ്ചയുടെ അവസാനവും ഉത്സവ കാലത്തും ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുകയും അല്ലാത്ത സമയങ്ങളിൽ കുറഞ്ഞ നിരക്കിൽ ഓടുകയും ചെയ്യും. കേരളം പുതിയതായി ഇറക്കിയ സ്വിഫ്റ്റ് ബസുകളേക്കാൾ മികച്ചതാണ് കർണാടകയുടെ ബസുകൾ. ടിക്കറ്റ് നിരക്കിനേക്കാൾ സൗകര്യപ്രദമായ യാത്രയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ കർണാടക ബസുകൾ തിരഞ്ഞെടുക്കുന്നവരേറെയാണ്. അതിനാലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസുകൾ കർണാടക നിരത്തിലിറക്കുന്നത്.

Top