ദസറക്കാഴ്ചകള്‍ ആസ്വദിക്കാം: പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍

ഒരു ദിവസം മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒന്‍പത് ടൂര്‍പാക്കേജുകളാണ് ഒരുക്കുന്നത്

ദസറക്കാഴ്ചകള്‍ ആസ്വദിക്കാം: പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍
ദസറക്കാഴ്ചകള്‍ ആസ്വദിക്കാം: പാക്കേജുമായി കര്‍ണാടക ടൂറിസം കോര്‍പ്പറേഷന്‍

മൈസൂരു ദസറ ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ടൂര്‍പാക്കേജുകളൊരുക്കി കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍. ഒരു ദിവസം മുതല്‍ അഞ്ചു ദിവസം വരെയുള്ള ഒന്‍പത് ടൂര്‍പാക്കേജുകളാണ് ഇവർ ഒരുക്കുന്നത്.മൈസൂരുവിനടുത്തുള്ള സ്ഥലങ്ങളും സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളും കാണാന്‍സാധിക്കുന്ന വിധത്തിലാണ് പാക്കേജ് ഒരുക്കിയത്.

ALSO READ: ഈ നാരങ്ങാ അച്ചാറിന് ഇത്തിരി രുചി കൂടും

ഒരാള്‍ക്ക് 510 രൂപമുതല്‍ 7990 രൂപവരെ വരുന്ന പാക്കേജുകളാണുള്ളത്. എല്ലാം മൈസൂരുവില്‍നിന്നാരംഭിച്ച് മൈസൂരുവില്‍ത്തന്നെ അവസാനിക്കും. www.kstdc.co എന്ന വെബ്സൈറ്റുവഴിയോ 0821 243652 എന്ന നമ്പറില്‍ വിളിച്ചോ വിശദവിവരങ്ങള്‍ അറിയാമെന്ന് കെ.എസ്.ടി.ഡി.സി. അധികൃതര്‍.

അഞ്ചുദിവസത്തെ ടൂർപാക്കേജിൽ ജോഗ് വെള്ളച്ചാട്ടം, ഗോകർണ, ഗോവ തുടങ്ങിയവ ഉൾപ്പെടും. ഒരാൾക്ക് 7990 രൂപയാണ് ഇതിന്റെ നിരക്ക്. രണ്ടുദിവസത്തെ പാക്കേജ് കാടും മലകളും കാണാനാഗ്രഹിക്കുന്നവർക്കും ക്ഷേത്രങ്ങൾ ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട എന്നിവിടങ്ങളിലേക്കാണ് ഈ യാത്ര. ഒരാൾക്ക് 3359 രൂപയാണ് ചെലവ് വരുക. സ്ഥല വ്യത്യാസങ്ങളിലൂടെ ഒരു ദിവസത്തെ പാക്കേജ് പല നിരക്കിൽ ലഭ്യമാണ് .

Top