ബെംഗളൂരു: കർണാടകയിലെ ദണ്ഡു റോഡിന് സമീപമുള്ള ബംഗാരപേട്ട് നഗരത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് വീണു. നവീകരണ ജോലികൾക്കിടെയായിരുന്നു അപകടം. ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശവാസിയായ രാജ് കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ നവീകരണ ജോലികൾക്കിടെയാണ് സംഭവം.
വീട്ടിലുണ്ടായിരുന്ന മൂന്ന് കുടുംബങ്ങളെ അഗ്നിശമന സേനാംഗങ്ങൾ ഒഴിപ്പിച്ചു. രണ്ട് മാസമായി കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണ്. എന്നാൽ, കെട്ടിടത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂളിന്റെ മതിലിന് നാശം സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.