കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എംഎം വര്‍ഗീസും പി കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എംഎം വര്‍ഗീസും പി കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എംഎം വര്‍ഗീസും പി കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസും കൗണ്‍സിലര്‍ പി കെ ഷാജനും ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകണം. കഴിഞ്ഞ ദിവസം എം എം വര്‍ഗീസ് അവധി നീട്ടി ചോദിച്ചിരുന്നെങ്കിലും ഇഡി അത് അനുവദിക്കാതെ ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ആറാമത്തെ ഇഡി നോട്ടീസ് എം എം വര്‍ഗീസിന് ലഭിച്ചത്. ഇന്ന് വീണ്ടും അവധി നീട്ടി ചോദിക്കുമെന്നാണ് സൂചന. എം എം വര്‍ഗീസിനോട് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ഇഡി ഏപ്രില്‍ ഒന്നിന് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഹാജരാകാന്‍ കഴിയില്ല എന്നും ചോദ്യം ചെയ്യലിന് ഈ മാസം 26ന് ശേഷം ഹാജരാകാന്‍ തയ്യാറാണെന്നും എം എം വര്‍ഗീസ് ഇഡിയെ അറിയിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ അതിന് മുമ്പ് ഹാജരാകാനാകില്ല എന്നായിരുന്നു വിശദീകരണം. ഈ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് വീണ്ടും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം ഘട്ട കുറ്റപത്രം ഇഡി കോടതിയില്‍ സമര്‍പ്പിച്ചതാണ്. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എം എം വര്‍ഗീസിന് വീണ്ടും നോട്ടീസ് നല്‍കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപി യുമായ പി കെ ബിജുവിന്നെ ഇഡി ഇന്നലെ 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പി കെ ബിജുവിനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പി കെ ബിജുവിനൊപ്പം നോട്ടീസ് ലഭിച്ച സിപിഐഎം തൃശൂര്‍ കൗണ്‍സിലര്‍ പി കെ ഷാജന്‍ ഇന്ന് ഹാജരായേക്കും.

Top