CMDRF

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജു ഇഡിക്ക് മുന്നില്‍ ഹാജരായി

കരുവന്നൂര്‍: ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎം നേതാവ് പി കെ ബിജു ഇഡി ക്ക് മുന്നില്‍ ഹാജരായി. കരുവന്നൂര്‍ കേസില്‍ അറസിറ്റിലായ പി.കെ. അരവിന്ദാക്ഷന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിജുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പി കെ ബിജുവിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനും സിപിഐഎം കൗണ്‍സിലര്‍ പി കെ ഷാജനും ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലകളുള്ളതിനാല്‍ ഈ മാസം 26 വരെ ഹാജരാകാന്‍ സാധിക്കില്ല എന്ന് എം എം വര്‍ഗീസ് അറിയിക്കുകയായിരുന്നു. നാല് പേരെയാണ് കള്ളപ്പണ കേസില്‍ ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. പി സതീഷ് കുമാര്‍, പി പി കിരണ്‍, പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരാണ് നാല് പ്രതികള്‍.

തിരഞ്ഞെടുപ്പ് കാലത്ത് അനാവശ്യ വിവാദമുണ്ടാക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് കൊച്ചിയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ കേന്ദ്ര സംവിധാനങ്ങള്‍ വഴി കുരുക്കിടാനുള്ള ശ്രമത്തെ ജനങ്ങള്‍ മനസസ്സിലാക്കുമെന്നും ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top