‘കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ല’; കോടതിയില്‍ ജാമ്യാപേക്ഷയുമായി കസ്തൂരി

ചെന്നൈ എഗ്മൂര്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്.

‘കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ല’; കോടതിയില്‍ ജാമ്യാപേക്ഷയുമായി കസ്തൂരി
‘കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ല’; കോടതിയില്‍ ജാമ്യാപേക്ഷയുമായി കസ്തൂരി

ചെന്നൈ: തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരി ജാമ്യാപേക്ഷ നല്‍കി. ചെന്നൈ എഗ്മൂര്‍ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കുട്ടിയെ നോക്കാന്‍ വീട്ടില്‍ മറ്റാരുമില്ല. അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്ത കസ്തൂരി നിലവില്‍ ചെന്നൈ പുഴല്‍ ജയിലിലാണ്.

Also Read: ആദ്യം മദ്യശാലകൾ പൂട്ടട്ടെ, എന്നിട്ട് പാട്ട് നിർത്താം: ദില്‍ജിത്ത് ദോസാഞ്ജ്

അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസില്‍ പ്രതിയായ സെന്തില്‍ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയില്‍ ബലമായി കസ്റ്റഡിയില്‍ എടുത്തതെന്ന് ബിജെപി നേതാവ് എച്ച് .രാജ കുറ്റപ്പെടുത്തി.

Top