CMDRF

കാട്ടാന കിണറ്റില്‍ വീണു; മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുക്കാര്‍

കാട്ടാന കിണറ്റില്‍ വീണു; മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുക്കാര്‍
കാട്ടാന കിണറ്റില്‍ വീണു; മയക്കുവെടി വെക്കണമെന്ന ആവശ്യവുമായി നാട്ടുക്കാര്‍

എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു. കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താനാകും എന്നാണ് വിലയിരുത്തല്‍. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആന നടത്തുന്നുണ്ട്. തനിയെ രക്ഷപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ആനയെ മണ്ണിടിച്ച് രക്ഷപ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മയക്കുവെടി വെച്ച് ആനയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആന തനിയെ കയറിപ്പോയാല്‍ ഒരു പക്ഷേ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് ആനയെ മയക്കുവെടിവെയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിക്കുന്നത്.

Top